പേരിയയിൽ അതിമാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ
മാനന്തവാടി : പേരിയയിൽ അതിമാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. പേരിയ 35 ഇലത്തിക്കണ്ടി വീട്ടില്‍ ഇ.കെ അസീബ് അലി (24), പേരിയ മടപ്പള്ളി വീട്ടില്‍ എം മുഹമ്മദ് ഫാസില്‍ (29) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും അതി മാരക മയക്കുമരുന്നായ എംഡിഎംഎ 0.4 ഗ്രാം പിടികൂടി.
തലപ്പുഴ എസ്.ഐ രാംകുമാറും സംഘവും പേരിയയില്‍ ഇന്നുച്ചയോടെ നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ മയക്കുമരുന്നുമായി വന്ന യുവാക്കളെ അറസ്റ്റ് ചെയ്തത്. യുവാക്കള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എസ്.സി.പി.ഒ എ.ആര്‍ സനില്‍, സി.പി.ഒമാരായ എ.ടി സനൂപ്, ആര്‍. രഞ്ജിത്ത് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.