സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി
1 min read
സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി
ഇന്ധന വില വര്‍ദ്ധനവില്‍ വലയുന്ന മലയാളികള്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇന്ധന വിലയ്ക്കൊപ്പം നികുതി വരുമാനവും കൂടുന്നെങ്കിലും കൂടുന്ന നികുതി കുറയ്ക്കാന്‍ സാധിക്കില്ലെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ഇന്ധന നികുതി. ഇത് കുറച്ചാല്‍ സംസ്ഥാനത്തിന് 17,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം നേരത്തെ ഇന്ധന വില വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചിരുന്നു. ഇതിന് ആനുപാതികമായി ഇന്ധന വിലയില്‍ കുറവ് വന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന് ആനുപാതികമായി മിക്ക സംസ്ഥാനങ്ങളും കൂടിയ ഇന്ധന നികുതി വേണ്ടെന്ന് വച്ചിരുന്നു. ഈ സംസ്ഥാനങ്ങളിലൊക്കെ ഇന്ധന വിലയില്‍ പത്ത് രൂപയ്ക്ക് മുകളില്‍ കുറവ് വന്നിരുന്നു. എന്നാല്‍ കേരളവും കോണ്‍ഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല.
കൂടാതെ റഷ്യയില്‍ നിന്നും ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര ധനകാര്യ മന്ത്രാലയം പച്ചക്കൊടി കാട്ടിയിരുന്നു. ഇതോടെ ഇന്ധനവിലയില്‍ മെയ് മാസത്തോടെ കുറവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. റഷ്യ- ഉക്രെയ്ന്‍ യുദ്ധവും ഏഷ്യന്‍ രാജ്യങ്ങളില്‍ തുടരുന്ന പ്രതിസന്ധിയുമാണ് ഇന്ധന വിലക്കയറ്റത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.