പെട്രോൾ, ഡീസൽ, പാചകവാതക വില വർധന പിൻവലിക്കണം – സി.എം.പി
പെട്രോൾ, ഡീസൽ, പാചകവാതക വില വർധന പിൻവലിക്കണം – സി.എം.പി
പനമരം : പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവ് പിൻവലിക്കണമെന്ന് സി.എം.പി പനമരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. വേനൽ മഴ മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്നും കൃഷി നശിച്ച കർഷകരുടെ കണക്കെടുപ്പ് ഉടൻ നടത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. പാചകവാതകത്തിന് നിർത്തലാക്കിയ സബ്സിഡി പുനരാരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സി.എം.പി സെൻട്രൽ കൗൺസിൽ അംഗം സിജി ബേബി സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.പി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.കെ ഭൂപേഷ്, ടി.എ ബെന്നി, എം.ജെ മാത്യു, സി. അബ്ദുൽ നാസർ, ശ്രീധരൻ അമ്മാനി, വി.വി ബെന്നി, പി.സരോജിനി എന്നിവർ സംസാരിച്ചു.
വി.വി ബെന്നിയെ ഏരിയ സെക്രട്ടറിയായും ടി.എ ബെന്നിയെ ജോയിൻ സെക്രട്ടറിയായും 21 അംഗ കമ്മിറ്റിയും സമ്മേളനം തിരഞ്ഞെടുത്തു.