December 5, 2024

സ്പോർട്സ് കിറ്റ് കൈമാറി

Share

സ്പോർട്സ് കിറ്റ് കൈമാറി

പനമരം : പനമരം ഗ്രാമപ്പഞ്ചായത്തിലെ യുവകായിക താരങ്ങളെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി  ബാലസഭ യൂണിറ്റിന് നൽകുന്ന സ്പോർട്സ് കിറ്റുകൾ കൈമാറി. പനമരം ഷോപ്പിറ്റൈൽ സ്പോർട്സ് ആൻഡ് ടോയ്സ് ഉടമ മുഹമ്മദ് ജാവിദ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ, വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ എന്നിവർക്ക് കൈമാറി. യുവപ്രതിഭകൾക്ക് വിതരണത്തിനായി എത്തിച്ച ക്രിക്കറ്റ്, ബുഡ്ബാൾ കിറ്റുകളും കാരം ബോർഡ്, ജെസ്സ് ബോർഡ് തുടങ്ങിയവയാണ് കൈമാറിയത്. ചടങ്ങിൽ വാർഡംഗങ്ങളായ വി.സി.അജിത്ത്കുമാർ, ശോഭന രാമകൃഷണൻ, രജിത വിജയൻ, അനീറ്റ ഫെലിക്സ്, കല്യാണി ബാബു, ആയിഷ ഉമ്മർ, ഹസീന ഷിഹാബൂദ്ദീൻ എന്നിവർ സംബന്ധിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.