കെഎസ്ആർടിസി ബസിൽ കടത്തിയ കഞ്ചാവുമായി യുവാവ് പിടിയിൽ
*കെഎസ്ആർടിസി ബസിൽ കടത്തിയ കഞ്ചാവുമായി യുവാവ് പിടിയിൽ*
ബത്തേരി : മൈസൂരിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും 1.500 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കഞ്ചാവ് കടത്തിയ ബീഹാർ മുസാഫർപൂർ സ്വദേശി ധീരജ് സഹ്‌നി ( 24 ) യെ അറസ്റ്റ് ചെയ്തു.
വയനാട് എക്സൈസ് ഇൻ്റലിജൻസും മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും ചേർന്ന് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി ഇയാൾ പിടിയിലായത്.
ചെക്ക് പോസ്റ്റ് ഇൻസ്‌പെക്ടർ എ. പ്രജിത്ത്, എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ സുനിൽ എം.കെ, പ്രിവെൻ്റീവ് ഓഫീസർമാരായ ഷാജിമോൻ കെ.വി, കെ.രമേശ്, ശിവൻ പി.പി, ഏലിയാസ്, പ്രഭാകരൻ, ബാബു മൃദുൽ, ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ ശ്രീജേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.