കുറുക്കൻമൂലയിൽ വീണ്ടും കടുവയിറങ്ങി ; ഒന്നരവയസ്സ് പ്രായമുള്ള പശുവിനെ ആക്രമിച്ചു കൊന്നു
മാനന്തവാടി : കുറുക്കൻമൂലയിൽ വീണ്ടും കടുവയിറങ്ങി. കടുവ പശുകിടാവിനെ ആക്രമിച്ചു കൊന്നു. കുറുക്കൻ മൂല കോതംമ്പറ്റ കോളനിയിലെ രജനി ബാബുവിന്റെ ഒന്നരവയസ്സ് പ്രായമുള്ള പശുവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. കടുവയുടെ ആക്രമണമാണെന്ന് വനം വകുപ്പ് സ്ഥിരീ കരിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വനമേഖലയോട് ചേര്‍ന്ന വയലിൽ പശുവിനെ മേയാന്‍ വിട്ടതായിരുന്നു. ആഴ്ചകൾക്കു മുമ്പ് കുറുക്കന്‍മൂലയിലും പരിസരത്തുമായി കടുവ പത്തിലേറെ വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊന്നിരുന്നു.