സ്വര്‍ണവില 38,000 കടന്നു; പവന് ഒറ്റയടിക്ക് കൂടിയത് 800 രൂപ
1 min readസ്വര്‍ണവില 38,000 കടന്നു; പവന് ഒറ്റയടിക്ക് കൂടിയത് 800 രൂപ
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,160 രൂപയായി. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില 38,000 കടക്കുന്നത്. ഗ്രാമിന് നൂറ് രൂപ വര്‍ധിച്ചു. 4770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതാണ് സ്വര്‍ണവിലയെ സ്വാധീനിക്കാന്‍ കാരണം. ഉക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരിവിപണികള്‍ ഇടിഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സ്വര്‍ണവില ഉയര്‍ന്നത്.
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ ഇടയാക്കിയത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മാത്രം പവന് ആയിരം രൂപയാണ് കൂടിയത്.