കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
പനമരം : അരിഞ്ചേർമല സർവ്വോദയയ്ക്കടുത്ത് കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അരിഞ്ചേർമല സ്വദേശി കാരിക്കൊമ്പിൽ ജിജോ തോമസ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സർവ്വോദയയ്ക്കടുത്ത തൂങ്ങാടി വയലിൽ ഇയാളെ വിഷം കഴിച്ച് വയലിൽ വീണു കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാർ ചേർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കർണാടകയിൽ ഇഞ്ചികൃഷി നടത്തിവരികയായിരുന്നു. ജിജോയ്ക്ക് സ്ഥലം വില്പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. അരിഞ്ചേർമല യുവശക്തി ക്ലബ് ഭാരവാഹിയാണ്. കമ്പളക്കാട് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഭാര്യ: ജോബി. മക്കൾ : അമൽഡ, ആൽഫ്രഡ്.