December 5, 2024

ചെറുവയല്‍ രാമനെ ആദരിച്ചു; രാമേട്ടന്‍ ഒരു അദ്ഭുത മനുഷ്യനെന്ന് മന്ത്രി പി. പ്രസാദ്

Share

ചെറുവയല്‍ രാമനെ ആദരിച്ചു; രാമേട്ടന്‍ ഒരു അദ്ഭുത മനുഷ്യനെന്ന് മന്ത്രി പി. പ്രസാദ്

കൽപ്പറ്റ: മണ്ണിനോടും നെല്‍വയലിനോടും വിത്തുകളോടും അത്രമേല്‍ പ്രണയം കൊണ്ട് നടക്കുന്ന ചെറുവയല്‍ രാമന്‍ ഒരു അദ്ഭുത മനുഷ്യനാണെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു.

ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ചെറുവയല്‍ രാമനെ ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയിടത്തെ ദേവാലയമായി കണക്കാക്കുന്ന അദ്ദേഹത്തിന് കൃഷി ജീവിതവുമാണ്. കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ അംബാസിഡര്‍മാരില്‍ ഒരാളായ അദ്ദേഹം ചെറുവയലിന്റെ മാത്രമല്ല കേരളത്തിന്റെ കൂടി രാമേട്ടനാണ്. ജൈവകൃഷി രീതിയില്‍ വയനാടന്‍ നെല്‍ വിത്തുകളുടെ കാവലാളായ ചെറുവയല്‍ രാമന്റെ പങ്ക് ഏറെ വലുതാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ചെറുവയല്‍ രാമനെ പൊന്നാട അണിയിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.