September 10, 2024

അമ്പലവയലിലെ ആസിഡാക്രമണം; ഭർത്താവിനെ പോലീസ് തിരയുന്നു

1 min read
Share

അമ്പലവയലിലെ ആസിഡാക്രമണം; ഭർത്താവിനെ പോലീസ് തിരയുന്നു

അമ്പലവയൽ: ആസിഡാക്രമണത്തിൽ അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്കേറ്റു. അമ്പലവയൽ ആറാട്ടുപാറ ഫാന്റംറോക്കിന് സമീപം താമസിക്കുന്ന കണ്ണൂർ ഇരിട്ടി സ്വദേശികളായ പടിഞ്ഞാറത്തറ പതിനാറാംമൈൽ പൊടുകണി നിജിത (31), മകൾ അളകനന്ദ (10) എന്നിവർക്കാണ് പരിക്കേറ്റത്. നിജിതയുടെ ഭർത്താവ് സനൽ കുമാറാണ് ആക്രമണം നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.

പരിക്കേറ്റ അമ്മയെയും മകളെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 80 ശതമാനത്തിലേറെ പൊള്ളലേറ്റ നിജിത അപകടനില തരണംചെയ്തിട്ടില്ല. ആക്രമണം നടത്തിയശേഷം രക്ഷപ്പെട്ട സനലിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. കുടംബവഴക്കാണ് ആക്രമണത്തിനുകാരണമെന്നാണ് നിഗമനം.

ഡിസംബർ ഒന്നിനാണ് നിജിതയും രണ്ടുമക്കളും ഫാന്റംറോക്ക് പ്രവേശനകവാടത്തിനുമുമ്പിൽ ചെറിയ കട തുറന്നത്. ഇതിനു മുകളിലെ കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നത്. ഇവരുമായി അകന്നുകഴിഞ്ഞിരുന്ന സനൽകുമാർ ഇവിടേക്കു വരാറില്ലെന്നാണ് സമീപവാസികൾ പറയുന്നത്. വെള്ളിയാഴ്ച രാത്രിയിൽ സനൽ ഇവിടെയെത്തി. പിന്നീട് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നായിരുന്നു ആസിഡാക്രമണം.

സംഭവത്തില്‍ ഇരുവര്‍ക്കുനേരെയും ആസിഡ് ആക്രമണം നടത്തിയശേഷം രക്ഷപ്പെട്ട ലിജിതയുടെ ഭര്‍ത്താവ് സനലിനുവേണ്ടി പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ആക്രമണത്തിനുശേഷം പ്രതി KL 78 A 0136 യമഹ ഇരുചക്രവാഹനത്തില്‍ രക്ഷപ്പെട്ടതായും പ്രദേശവാസികള്‍ പറയുന്നു.

ഗുരുതരമായി പരിക്കേറ്റ അമ്മയെയും മകളെയും നാട്ടുകാരാണ് കണ്ടെത്തിയത്. സുൽത്താൻബത്തേരി ഡിവൈ.എസ്.പി. പ്രദീപ്കുമാർ, അമ്പലവയൽ ഇൻസ്പെക്ടർ കെ.എ. എലിസബത്ത് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.