December 7, 2024

പടിഞ്ഞാറത്തറയിലെ ലഹരി പാർട്ടി ; അറസ്റ്റിലായ മുഴുവൻ പ്രതികളും റിമാൻഡിൽ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

Share

പടിഞ്ഞാറത്തറയിലെ ലഹരി പാർട്ടി ; അറസ്റ്റിലായ മുഴുവൻ പ്രതികളും റിമാൻഡിൽ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

മാനന്തവാടി: പടിഞ്ഞാറത്തറയിലെ സില്‍വര്‍ വുഡ് റിസോര്‍ട്ടില്‍ വിവാഹ വാര്‍ഷികാഘോഷത്തിന്റെ മറവില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ അറസ്റ്റിലായ ടി.പി കേസിലെ പ്രതി കിര്‍മാണി മനോജ്, ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു.

പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൃത്യമായ സൂചനകളുടെ അടിസ്ഥാനത്തില്‍ വളരെ ആസൂത്രിതമായി പോലിസ് നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. റെയ്ഡില്‍ 2.46 ഗ്രാം എം.ഡി.എം.എ, 4.56 ഗ്രാം കഞ്ചാവ്, 0.33 ഗ്രാം ഹാഷിഷ് ഓയില്‍, 91.81 ഗ്രാം ലഹരി മിശ്രിത ലേഹ്യം, 6 ലിറ്റര്‍ വിദേശമദ്യം എന്നിവയാണ് ലഭിച്ചത്.

മയക്കുമരുന്ന് കേസില്‍ 15 പ്രതികളും, മദ്യം കൈവശം വച്ചതിന് ഒരാളുമാണ് അറസ്റ്റിലായത്. ടിപി കേസിലെ രണ്ടാം പ്രതിയായ കിര്‍മാണി ആര്‍എസ്‌എസ് പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വല്‍സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. 2018ല്‍ പരോളില്‍ ഇറങ്ങിയായിരുന്നു വിവാഹം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.