വയനാട്ടിൽ മാവോയിസ്റ്റ് വേട്ട ശക്തമാക്കി പോലീസ്; കീഴടങ്ങിയേ ക്കുമെന്ന് സൂചന
വയനാട്ടിൽ മാവോയിസ്റ്റ് വേട്ട ശക്തമാക്കി പോലീസ്; കീഴടങ്ങിയേ ക്കുമെന്ന് സൂചന
ജില്ലയില്‍ മാവോവാദികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി പോലീസ്. മാവോവാദികളായ ജയണ്ണ, വിക്രം ഗൗഡ, സുന്ദരി, സോമന്‍ എന്നിവരെ ലക്ഷ്യമാക്കിയാണ് നിലവിലെ നീക്കമെന്നാണ് സൂചന.
മൂന്നു ദിവസമായി ആന്‍റി നക്സല്‍ സ്ക്വാഡിന്‍റെ നേതൃത്വത്തില്‍ മാനന്തവാടി തലപ്പുഴ, പടിഞ്ഞാറത്തറ ബാണാസുര വനമേഖലകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍. അതിനിടെ ഏതാനും മാവോവാദികള്‍ കീഴടങ്ങാന്‍ സാധ്യതയെന്ന് അഭ്യൂഹം ഉയരുന്നുണ്ട്.
രണ്ട് ദിവസമായി തവിഞ്ഞാല്‍ പഞ്ചായത്തിലെ ചന്ദനത്തോട്, ബോയ്സ് ടൗണ്‍, കമ്പമല, മക്കിമല, പടിഞ്ഞാറത്തറ എന്നീ പ്രദേശങ്ങളില്‍ ആന്‍റി നക്സല്‍ സ്ക്വാഡിന്‍റെ പ്രത്യേക സംഘമാണ് മാവോവാദി തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.
ലോക്കല്‍ പോലീസിന് തിരച്ചിലിനെക്കുറിച്ച് ഒരു അറിവുമില്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍, മാനന്തവാടിയിലും പരിസരത്തെയും പോലീസ് സ്റ്റേഷനുകളില്‍ പോലീസ് സേനകളെ പ്രത്യേകം സജ്ജമാക്കിയിരിക്കണമെന്നും നിര്‍ദേശമുണ്ട്.