കണിയാമ്പറ്റ കൊല്ലിവയലിലെ ഷിഹാബിനും കുടുംബത്തിനും വീടൊരുക്കി അര്‍ജുനാഡോ മ്യൂസിക് ബാന്റ് ആൻഡ് ചാരിറ്റി പ്രവര്ത്തകര്
കണിയാമ്പറ്റ കൊല്ലിവയലിലെ ഷിഹാബിനും കുടുംബത്തിനും വീടൊരുക്കി അര്‍ജുനാഡോ മ്യൂസിക് ബാന്റ് ആൻഡ് ചാരിറ്റി പ്രവര്ത്തകര്
കണിയാമ്പറ്റ: ഷിഹാബിനും കുടുംബത്തിനും സുഖമായി അന്തിയുറങ്ങാൻ വീട് നിർമിച്ചു നൽകി അര്‍ജുനാഡോ മ്യൂസിക് ബാന്റ് ആൻഡ് ചാരിറ്റി പ്രവര്‍ത്തകര്‍. അഞ്ചു വർഷത്തോളമായി ഷെഡ്ഡിൽ താമസിച്ചു വരികയായിരുന്ന കണിയാമ്പറ്റ പഞ്ചായത്തിലെ മൃഗാശുപത്രിക്കവല കൊല്ലിവയല്‍ സ്വദേശി മുല്ലപ്പള്ളി ഷിഹാബിനും കുടുംബത്തിനുമാണ് ആധുനിക സൗകര്യങ്ങളടങ്ങിയ വീടൊരുക്കിയത്.
ഹോട്ടൽ തൊഴിലാളിയായ ഷിഹാബിനും കുടുംബത്തിനും അടച്ചുറപ്പുള്ള ഒരു വീടെന്നത് സ്വപ്നമായിരുന്നു. ഭാര്യയും എട്ടിലും, ആറാം ക്ലാസ്സിലും പഠിക്കുന്ന രണ്ടു പെൺകുട്ടികളും അടങ്ങുന്ന ഈ കുടുംബത്തിന്റെ അവസ്ഥ കണ്ടറിഞ്ഞ് എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് അര്‍ജുനാഡോ മ്യൂസിക് ബാന്റ് ആൻഡ് ചാരിറ്റി പ്രവര്‍ത്തകര്‍ വീടിന്റെ നിര്‍മാണം ഏറ്റെടുത്ത് പ്രവൃത്തികൾ തുടങ്ങിയത്. രണ്ട് കിടപ്പുമുറികളും, ഹാളും, അടുക്കളയും, സിറ്റ്ഔട്ടും, ടോയ്ലെറ്റും അടങ്ങിയ വീട് നിര്‍മാണം അഞ്ച് ലക്ഷത്തോളം രൂപ ചിവാക്കിയാണ് പൂര്‍ത്തീകരിച്ചത്. ഇതിനു മുമ്പും അര്‍ജുനാഡോ മ്യൂസിക് ബാന്റ് ആൻഡ് ചാരിറ്റി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
എന്നാല്‍ ചാരിറ്റിയുടെ ഭാഗമായി നടത്തുന്ന ഭവന നിര്‍മണത്തിന്റെ ആദ്യത്തെ വീടിന്റെ താക്കോല്‍ദാനമാണ് നടന്നത്. എം.വി. ശ്രേയാസ് കുമാര്‍ എം.പി വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. അഡ്വ. അനുപമന്‍, അര്‍ജ്ജുനാഡോ സി.ഇ.ഒ അര്‍ജുന്‍ ആചാര്യ, അര്‍ജുനാഡോ മ്യൂസിക് ബാന്റ് ആൻഡ് ചാരിറ്റി ലീഗല്‍ അഡ്വയ്‌സര്‍ അഡ്വ. പി.എം സുമേഷ്, അര്‍ജ്ജുനാഡോ പി.ആര്‍.ഒ. പ്രദീപ് പ്രയാഗ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.