എൻ.ഡി. അപ്പച്ചെനെതിരെയുള്ള ആരോപണങ്ങൾ ; നടപടി സ്വീകരിക്കണം – കോൺഗ്രസ്സ് സേവാദൾ
എൻ.ഡി. അപ്പച്ചെനെതിരെയുള്ള ആരോപണങ്ങൾ ; നടപടി സ്വീകരിക്കണം – കോൺഗ്രസ്സ് സേവാദൾ
കൽപ്പറ്റ: സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്താലും, മാതൃകപരമായ പെരുമാറ്റത്താലും ജനഹൃദയങ്ങളിൽ എന്നും ഉന്നത സ്ഥാനത്തുള്ള ഡി.സി.സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചനെതിരെ കേട്ട്കേൾവി പോലും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്ന ചില പാർട്ടി വിരുദ്ധരുടെയും, ഭിക്ഷാംദേഹികളായ തല്പരകക്ഷിക്കാരുടെയും തെറ്റയ പ്രവർത്തനങ്ങൾക്ക് എതിരെ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മിറ്റി.
കോൺഗ്രസ്സ് പ്രസ്ഥാനത്തിനും, പ്രവർത്തകർക്കും അവമതിപ്പ് ഉണ്ടാക്കുന്ന രാഷ്ടീയ – സാമൂഹ്യ പ്രവർത്തനം ഒരു കച്ചവടമായികെണ്ടു നടക്കുന്ന അവസരവാദികളും സാമൂഹ്യ വിരുദ്ധരുമായവരെ പൊതുസമൂഹം തിരിച്ചറിയണമെന്നും, ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും കോൺഗ്രസ്റ്റ് സേവാദൾ വയനാട് ജില്ലാ കമ്മറ്റി ആവിശ്യപ്പെട്ടു.
കഴിഞ്ഞ ഇലക്ഷനടക്കമുളള്ള കാലങ്ങളിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ചില കച്ചവട രാഷ്ട്രീയക്കാർക്കെതിരെയും, പാർട്ടി വിരുദ്ധർക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ചതിൽ വെറളിപൂണ്ട ചിലരാണ് ഇല്ലാത്ത രീതിയിലുള്ള തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
യോഗത്തിൽ കോൺഗ്രസ്സ് സേവാദൾ ജില്ലാ പ്രസിഡണ്ട് അനിൽ എസ്സ് നായർ അദ്ധ്യക്ഷത വഹിച്ചു. കെ.ടി സജീവൻ, നീക്സൺ ജോർജ്ജ് വി.എം, ജയ്സൺ, മുഹമ്മദ് ഫൈസൽ, ഇ.വി.സജി, ഷാൻലീ ജോസീ, എ.ശ്രീലേഷ്, എം.ജി.പ്രകാശൻ, ജോഷി ക്രിസ്റ്റി, ബാബു വർക്കീ, അബ്ദുൾ സലാം, പി.വി മത്തായി, ടി.കെ ഗിരിജ, കെ.കെ മാലതി രാധാകൃഷ്ണൻ , മോളീ ജോസ്, കവിതാ ജോബീഷ്, ശാന്ത.കെ.എം, ശ്രീജ ബാബു, ലക്ഷ്മി.കെ, സുകന്യ ആഷ്ലിൻ, മേരി റീന തുടങ്ങിയവർ സംസാരിച്ചു.