സ്ത്രീത്വത്തെ അപമാനിച്ചതായി ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചനെതിരെ വനിതാ നേതാവിന്റെ പരാതി
സ്ത്രീത്വത്തെ അപമാനിച്ചതായി ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചനെതിരെ വനിതാ നേതാവിന്റെ പരാതി
മാനന്തവാടി: സ്ത്രീത്വത്തെ അപമാനിച്ചതായി ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചനെതിരെ പരാതി. വെള്ളമുണ്ട സ്വദേശിനിയും, യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ വിജിതയാണ് പരാതിയുമായി രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പില്‍ തോറ്റതുമായി ബന്ധപ്പെട്ട് തന്നെ ബോഡി ഷെയിമിംഗ് നടത്തിയെന്നും പട്ടികവര്‍ഗ്ഗ വിഭാഗത്തെയും സ്ത്രീത്വത്തെയും അപമാനിച്ച എന്‍.ഡി.അപ്പച്ചനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന പട്ടിക ജാതി പട്ടികവര്‍ഗ്ഗ കമ്മീഷനും, എസ്.എം.എസ് ഡി.വൈ.എസ്.പിക്കും പരാതി നല്‍കിയതായി യുവതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വെള്ളമുണ്ട ബ്ലോക്ക് ഡിവിഷനില്‍ പട്ടികവര്‍ഗ്ഗ വനിതാ സംവരണ സീറ്റില്‍ മത്സരിച്ച് തോല്‍ക്കാന്‍ കാരണം തനിക്ക് സൗന്ദര്യം ഇല്ലാത്തതിനാല്‍ ആണെന്ന് യോഗത്തില്‍ പറഞ്ഞതിന് തെളിവ് തന്റെ പക്കല്‍ ഉണ്ടെന്നും ഈ തെളിവുകള്‍ വച്ച് കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വികരിക്കാത്തതിനാല്‍ താന്‍ ഏറെ മാനസിക വിഷമത്തിലാണെന്നും അവര്‍ പറഞ്ഞു. അതിനാലാണ് പരാതിയുമായി മുന്നോട്ട് പോകുന്നത്. തന്നെ വ്യക്തിപരമായും സ്ത്രീത്വത്തെയും അവഹേളിച്ച ഡിസിസി പ്രസിഡന്റ് രാജിവയ്ക്കണമെന്നും യുവതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.