പൂക്കോട് വെറ്ററിനറി ഫാമിലെ കുതിര ചത്തു ; പേ വിഷബാധയെന്ന് സംശയം
പൂക്കോട് വെറ്ററിനറി ഫാമിലെ കുതിര ചത്തു ; പേ വിഷബാധയെന്ന് സംശയം
വൈത്തിരി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഫാമിലെ കുതിരക്ക് ദാരുണാന്ത്യം. അഞ്ചു വയസ്സുള്ള പോണി വിഭാഗത്തില്‍പെട്ട കുതിരയാണ് മൂന്നുദിവസം അവശാവസ്ഥയില്‍ കിടന്നശേഷം ചത്തത്. പേ ബാധിച്ച ലക്ഷണങ്ങളോടെയാണ് ഫാമിലെ ലയത്തിനടുത്ത ഗ്രൗണ്ടില്‍ ചത്തത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനുശേഷമേ മരണകാരണം പറയാനാകൂ എന്ന് സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു. കുതിരയെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് നായ കടിച്ചിരുന്നു.
ഫാമിെന്‍റ പരിസരത്തും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. മൃഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ഭീഷണിയായ നായ്ക്കളുടെ ശല്യം തടയാന്‍ നടപടിയില്ലെന്ന് ആക്ഷേപമുണ്ട്. പേയിളകിയ കുതിരക്ക് ചികിത്സ ഫലിക്കാതെ പോയതാണ് മരണത്തിലേക്ക് നയിച്ചത്.
ഇക്കഴിഞ്ഞ മാസം കാലില്‍ വ്രണവുമായി ഗുരുതരാവസ്ഥയിലായിരുന്ന 20 വയസ്സുള്ള കുതിരയെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്തതിനാല്‍ കോടതി അനുമതിയോടെ ദയാവധം നടത്തിയിരുന്നു. പഠനാവശ്യത്തിനാണ് കുതിരകളെ സര്‍വകലാശാലയിലെത്തിക്കുന്നത്.