December 7, 2024

ആവശ്യങ്ങൾ അംഗീകരിച്ചു; യു.ഡി.എഫ് അനിശ്ചിതകാല സത്യാഗ്രഹ സമരം അവസാനിപ്പിച്ചു

Share

ആവശ്യങ്ങൾ അംഗീകരിച്ചു; യു.ഡി.എഫ് അനിശ്ചിതകാല സത്യാഗ്രഹ സമരം അവസാനിപ്പിച്ചു

മാനന്തവാടി : വന്യമൃഗ ശല്യം പരിഹരിക്കുക , വന്യമൃഗശല്യത്തിന് ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് മാനന്തവാടി ഗാന്ധി പാർക്കിൽ പത്ത് ദിവസമായി നടത്തി വന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളിൽ ഇന്ന് ചേർന്ന ജില്ലാ വികസന സമിതി യോഗം അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചനും സമര സമിതി ഭാരവാഹികളും അറിയിച്ചു.

പത്താം ദിവസം സത്യാഗ്രഹമിരുന്ന ഡി.സി.സി.ജനറൽ സെക്രട്ടറി പി.വി.ജോർജിന് നാരങ്ങാനീര് നൽകി ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ അഡ്വ.എൻ.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. അംഗം മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, സമര സമിതി കോഡിനേറ്റർ എ.എം. നിഷാന്ത്, യു.ഡി.എഫ്. നേതാക്കളായ പടയൻ മുഹമ്മദ്, ജോസ്ഥ് കളപ്പുരക്കൽ, പി.വി. നാരായണവാര്യർ , , പി.വി.എസ്. മൂസ, കമ്മന മോഹനൻ, സിൽവി തോമസ്, സി.കെ. രത്നവല്ലി , സി. കുഞ്ഞബ്ദുള്ള , ഗിരിജ മോഹൻ ദാസ്, പി.എം. ബെന്നി, അസീസ് വാളാട്, സുശോഭ് ചെറു കുമ്പം, ഡെന്നിസൺ കണിയാരം തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് യു.ഡി.എഫ്. പ്രവർത്തകർ മാനന്തവാടി ടൗണിൽ പ്രകടനവും നടത്തി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.