രാത്രി യാത്ര നിരോധനം പൂർണ്ണമായും പിൻവലിക്കാൻ ഇടപെടൽ വേണം: വയനാട് ചേംബർ ഓഫ് കൊമേഴ്സ്
രാത്രി യാത്ര നിരോധനം പൂർണ്ണമായും പിൻവലിക്കാൻ ഇടപെടൽ വേണം: വയനാട് ചേംബർ ഓഫ് കൊമേഴ്സ്
കൽപ്പറ്റ: ദേശീയ പാത212 ലെ രാത്രിയാത്ര നിരോധനം പൂർണ്ണമായും പിൻവലിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ വേണമെന്ന് വയനാട് ചേംബർ ഓഫ് കൊമേഴ്സ് വാർഷിക കുടുംബ സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജനങ്ങൾക്ക് യാത്രാവിലക്ക് ഉണ്ടായിട്ടും പരിഹാരത്തിനുള്ള നടപടികളിൽ സർക്കാർ പിന്നോട്ട് പോയത് പ്രതിഷേധാർഹമാണ്. വയനാട്ടിൽ ടൂറിസം രംഗത്ത് വളർച്ചക്ക് വിമാനത്താവളം നിർമ്മിക്കാൻ നടപടി വേണമെന്ന പ്രമേയവും നഞ്ചൻകോട് – നിലമ്പൂർ റയിൽവേ യാഥാർത്ഥ്യമാക്കണമെന്ന മറ്റൊരു പ്രമേയവും യോഗത്തിൽ പാസ്സാക്കി.
പ്രസിഡണ്ട് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു.സെക്രട്ടറി മിൽട്ടൺ ഫ്രാൻസീസ് ചേംബറിന്റെ ഭാവി പരിപാടികൾ വിശദീകരിച്ചു. വയനാട് ജില്ലയിൽ വിവിധ മേഖലയിൽ മികവ് തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ചേംബർ പുസ്റ്കാരങ്ങൾ നൽകി ആദരിച്ചു.
മികച്ച സംരഭകരായി വാൾ നറ്റ്സ് കേക്സ് സാരഥികളായ ബിന്ദു ബെന്നി , അന്ന ബെന്നി , ഓക്‌സീലിയം സ്‌കൂൾ ( എമേർജിങ് സ്‌കൂൾ ) പ്രണവം റിസോർട്സ് ( മികച്ച റിസോർട് ) മികച്ച മാധ്യമ സ്ഥാപനം ഫാദർ ബിജോ തോമസ് ( റേഡിയോ മാറ്റൊലി ) മികച്ച ഫാം ടൂറിസം ( ശശീന്ദ്രൻ ശ്യാം നഴ്‌സറി ) മികച്ച ഹോട്ടൽ ( ജൂബിലി സുൽത്താൻ ബത്തേരി ) , മികച്ച എഫ്.പി.ഓ ( സാബു പാലാട്ടിൽ വേ ഫാം ) , മികച്ച ബാങ്ക് ( സൗത് ഇന്ത്യൻ ബാങ്ക് ) മികച്ച കോഫീ പ്ലാന്റർ (എം.പി അശോക് കുമാർ ), മികച്ച സാമൂഹിക പ്രവർത്തകൻ ( ഡോക്ടർ സുരേന്ദ്രൻ ) മികച്ച കോഫി എക്സ്പോർട്ടർ ഗ്രീൻ ഗോൾഡ് എക്സ്പ്രസ്സ് ) എന്നിവരെയാണ് പ്രതിഭകളായി തെരെഞ്ഞെടുത്തത്.
വരും മാസങ്ങളിൽ സംരംഭകരെ കോർത്തിണക്കി വയനാട് ചേംബർ പുതിയ പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് സെക്രട്ടറി മിൽട്ടൺ ഫ്രാൻസീസ് അറിയിച്ചു. വയനാട്ടിൽ നടക്കുന്ന ആഗോള കോൺക്ലേവിലും എക്‌സോപോയിലും കൂടുതൽ സംരംഭക പങ്കാളിത്വം ഉണ്ടാകും. ട്രഷറർ വീരേന്ദ്ര കുമാർ വൈസ് പ്രസിഡണ്ട് ഇ.പി മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു. വാർഷിക കുടുംബ സംഗമത്തോടനുബന്ധിച്ച് രാധാകൃഷ്ണൻ കൽപ്പറ്റയുടെ നേതൃത്വത്തിൽ പഴയ ഗാനങ്ങളുടെ സംഗീത വിരുന്നും ഉണ്ടായിരുന്നു.