അമ്പലവയൽ ആയിരംകൊല്ലിയിൽ വയോധികന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ

അമ്പലവയൽ ആയിരംകൊല്ലിയിൽ വയോധികന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ
അമ്പലവയൽ : ആയിരംകൊല്ലിയിൽ വയോധികന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. അമ്പലവയൽ ആയിരംകൊല്ലി മുഹമ്മദിന്റെ (68) മൃതദേഹമാണ് ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തിയത്. വീടിനോട് ചേർന്ന പുരയിടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ അമ്പലവയൽ പോലീസിൽ കീഴടങ്ങിയതായാണ് സൂചന.
