പേരിയ ആലാറ്റിൽ ഡിസ്ക്കോ കവലയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു
പേരിയ ആലാറ്റിൽ ഡിസ്ക്കോ കവലയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു
പേരിയ: പേരിയ ആലാറ്റിൽ ഡിസ്ക്കോ കവലയിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഇരുമനത്തൂർ വയ്യോട് കല്ലിങ്കൽ തുണേരി പി. ബാലകൃഷ്ണന്റെയും പരേതയായ ഉഷയുടെയും മകൻ സി.കെ അഖിലേഷ് (26) ആണ് മരണപ്പെട്ടത്. സാരമായി പരിക്കേറ്റ അഖിലേഷിനെ വയനാട് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സഹോദരി: അഖില.