കമ്പളക്കാട്ടെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന; പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു : പിഴയും ചുമത്തി
കമ്പളക്കാട്ടെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന; പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു : പിഴയും ചുമത്തി
കമ്പളക്കാട്: ക്രിസ്മസ് – പുതുവത്സരാഘോഷണങ്ങളുടെ മുന്നോടിയായി കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തിന്റെയും വരദൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കമ്പളക്കാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു.
റോളക്സ് ബേക്കറി എന്ന സ്ഥാപനത്തിന് പിഴ ചുമത്തുകയും, സ്കൈ ഫുഡ്സ്, ഗ്രീൻ ഫുഡ്സ്, ഹോട്ടൽ പ്ലാസ, മത്സ്യ – മാംസ മാർക്കറ്റുകൾ, മറ്റു ഭക്ഷണപദാർഥങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മതിയായ രേഖകളില്ലാത്ത ജീവനക്കാർ, സ്ഥാപന ശുചിത്വമില്ലായ്മ, പരിസരശുചിത്വം, ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുക തുടങ്ങിയതിനു കർശന നിർദേശം നൽകുകയും ചെയ്തു.
ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനനിയമനടപടികൾ സ്വീകരിക്കുമെന്നും പരിശോധനകൾ തുടരുമെന്നും ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർ അറിയിച്ചു.
ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി വി.ഉസ്മാൻ, ഹെൽത്ത് ഇൻസ്‌പെക്ടർ എ.കെ. മനോജ്, പഞ്ചായത്ത് ക്ലാർക്ക് എൻ.നൗഷാദ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.വി വിനോദ്, ടി.എസ്. സുരേഷ് കുമാർ, ഷാനിവാസ് വാഴയിൽ, കെ. നിഷ തുടങ്ങിയവർ നേതൃത്വം നൽകി.