മുട്ടില്‍ മരംമുറി : കരാറെടുത്തയാൾക്ക് വധഭീഷണി; 2022 കാണാന്‍ അനുവദിക്കില്ലെന്ന് കത്ത്
1 min readമുട്ടില്‍ മരംമുറി : കരാറെടുത്തയാൾക്ക് വധഭീഷണി; 2022 കാണാന്‍ അനുവദിക്കില്ലെന്ന് കത്ത്
കൽപ്പറ്റ : മുട്ടില്‍ മരംമുറി കേസില്‍ മരം വെട്ടുന്നതിന് കരാറെടുത്ത കളരിക്കണ്ടി ഹംസക്കുട്ടിക്ക് വധഭീഷണി. 2022 കാണാന്‍ അനുവദിക്കില്ലെന്നാണ് മൂലങ്കാവ് ഓടപ്പള്ളം പള്ളിപ്പടിയിലെ ഹംസക്കുട്ടിയുടെ വീട്ടില്‍ അജ്ഞാതര്‍ എത്തിച്ച കത്തില്‍ എഴുതിയിരിക്കുന്നത്. ഹംസക്കുട്ടിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് വീടിന്റെ സിറ്റൗട്ടിലും പോലീസിന്റെ ഹാജര്‍ ബുക്കിലും കത്ത് കൊണ്ടുവെച്ചത്.
ഇന്നലെ രാവിലെയാണ് കത്ത് ശ്രദ്ധയില്‍പെടുന്നത്. നേരത്തെ ഹംസക്കുട്ടിക്ക് ഭീഷണിയുണ്ടായിരുന്നു. ഭീഷണിയെത്തുടര്‍ന്ന് പോലീസ് സംരക്ഷണമുണ്ട്. എല്ലാ ദിവസവും പോലീസ് വീട്ടിലെത്തി നിരീക്ഷണം നടത്തിയിരുന്നു. ഇങ്ങനെ എത്തുന്ന പോലീസുകാര്‍ ഉപയോഗിക്കുന്ന ഹാജര്‍ ബുക്ക് വീടിന്റെ പോര്‍ച്ചിലാണ് വെച്ചിരുന്നത്. ഇതിനകത്താണ് ഒരു കത്തുണ്ടായിരുന്നത്. നിങ്ങള്‍ എത്ര സംരക്ഷണം കൊടുത്താലും കാര്യമില്ലെന്നായിരുന്നു ഉള്ളടക്കം.
മരംമുറിയുമായി ബന്ധപ്പെട്ട് ഹംസക്കുട്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴികൊടുത്തിരുന്നു. ഇതാണ് ഭീഷണിക്ക് കാരണം. 10 ലക്ഷത്തിലേറെ രൂപ തനിക്ക് കിട്ടാനുണ്ടെന്ന് ഹംസക്കുട്ടി പറയുന്നു. പണം കിട്ടാത്തതിനാല്‍ കടംകയറി ജീവിതം ഗതിമുട്ടിയ അവസ്ഥയിലാണ്. ഭീഷണിയുള്ളതിനാല്‍ മറ്റ് ജോലിക്കായി പുറത്തിറങ്ങാനും പറ്റാത്ത അവസ്ഥയുണ്ട്.