മേപ്പാടിയിൽ ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സക്കായി ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ്; ടീമുകൾക്ക് രജിസ്റ്റർ ചെയ്യാം
മേപ്പാടിയിൽ ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സക്കായി ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ്; ടീമുകൾക്ക് രജിസ്റ്റർ ചെയ്യാം
മേപ്പാടി: ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സക്കുള്ള ധനസമാഹരണത്തിനായി യുവജന കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഫുട്‌ബാള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു.
മേപ്പാടി നെല്ലിമുണ്ട സ്വദേശി 24കാരനായ ബാവുപ്പയുടെ ചികിത്സക്കായാണ് തുക സമാഹരിക്കുന്നത്. താഴെ നെല്ലിമുണ്ടയിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ 25, 26 തീയതികളിലായി നടക്കുന്ന മത്സരത്തില്‍ ജില്ലക്കകത്തും പുറത്തുംനിന്നുള്ള പരമാവധി ടീമുകളെ പങ്കെടുപ്പിക്കുമെന്ന് യുവജന ക്ലബുകളുടെ പ്രതിനിധികളായ ജാബിര്‍ഷാ, എം. ജിതിന്‍, പി. അബ്ദുള്‍ഹയ്യ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കുടുംബശ്രീ, പള്‍സ് എമര്‍ജന്‍സി ടീം എന്നിവരുടെ നേതൃത്വത്തിലും ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. 30 ലക്ഷം രൂപയാണ് ചികിത്സക്കായി കണ്ടെത്തേണ്ടത്.
മത്സരത്തില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് 20000 രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 10000 രൂപയുമാണ് കാഷ് പ്രൈസ്. ഒന്നാംസമ്മാന ട്രോഫി ജാബിര്‍ഷ വയനാടും രണ്ടാം സമ്മാന ട്രോഫി എവര്‍ടണ്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബുമാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്.
ടീമുകള്‍ക്ക് ബുക്ക് ചെയ്യുന്നതിന് 7025573237 നമ്പറിലും കൂടുതല്‍ വിവരങ്ങള്‍ക്ക് 9947369806 നമ്പറിലും ബന്ധപ്പെടാം.