എടവകയിൽ അജ്ഞാത ജീവി ആടിനെ കൊന്നു;ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് അഞ്ച് ആടുകൾ
എടവകയിൽ അജ്ഞാത ജീവി ആടിനെ കൊന്നു;ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് അഞ്ച് ആടുകൾ
മാനന്തവാടി : എടവകയിൽ അജ്ഞാത ജീവി ആടിനെ കൊന്നു. എടവക പുതിയിടംകുന്ന് കുണ്ടർമൂല സുരേഷ്ബാബുവിൻ്റെ ആടിനെയാണ് അജ്ഞാത ജീവികൊലപ്പെടുത്തിയത്. വീടിനോട് ചേര്‍ന്നുള്ള ആട്ടിന്‍ കൂട്ടില്‍ കെട്ടിയിരുന്ന ആടാണ്
അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പുലര്‍ച്ചെ നാല് മണിയോടെ പ്രദേശത്ത് വലിയ തോതില്‍ നായ്ക്കള്‍ ബഹളം വച്ചിരുന്നതായി. ആ സമയത്ത് പുറത്തിറങ്ങി നോക്കിയിരുന്നെങ്കിലും രാവിലെയാണ് കൂട്ടില്‍ ചത്ത് കിടക്കുന്ന ആടിനെ കണ്ടത്. കഴിഞ്ഞ ആഴ്ച ഈ കൂട്ടിൽ തന്നെ ഉള്ള ആട്ടിൻകുട്ടിയുടെ കാൽ അജ്ഞാത ജീവി ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു.
സംഭവത്തെ തുടര്‍ന്ന് മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ചിലെ വനപാലകര്‍ പ്രദേശത്തെത്തി പരിശോധന നടത്തി. മണ്ണില്‍ പതിഞ്ഞിട്ടുള്ള കാല്‍പ്പാടുകളുടെ ചിത്രങ്ങള്‍ ശേഖരിച്ചു. ആക്രമണം നടത്തിയത് കാട്ടുപൂച്ചയാണെന്ന സൂചനയാണ് വനപാലകര്‍ നല്‍കുന്നത്. പ്രദേശത്ത് അഞ്ചോളം ആടുകള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്കിടയില്‍ ആശങ്ക പടർത്തിയിട്ടുണ്ട്.
ഒരു മാസം മുമ്പ് കാപ്പുംചാലിൽ കോളനിയിലെ ആടിനെ അജ്ഞാത ജീവി കൊന്നത്
പ്രദേശവാസികള്‍ക്കിടയില്‍ പരിഭ്രാന്തി ഉയര്‍ത്തിയിരുന്നു. തുടർച്ചയായി വളർത്ത് മൃഗങ്ങളെ ആക്രമിച്ച് കൊന്ന സംഭവത്തിൽ വ്യക്തത വരുത്താന്‍ വനപാലകരുടെ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമാണ്.