ബത്തേരിയിൽ വ്യാജ ഡോക്ടർ ചമഞ്ഞ് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയിൽ
1 min readബത്തേരിയിൽ വ്യാജ ഡോക്ടർ ചമഞ്ഞ് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയിൽ
ബത്തേരി : അരിവയലിൽ വ്യാജ ഡോക്ടർ ചമഞ്ഞ് രോഗികളിൽ നിന്നും പണം തട്ടിയയാൾ പിടിയിൽ. ബത്തേരി അരിവയല്‍ വട്ടപറമ്പില്‍ സലിം (49) നെയാണ് സുല്‍ത്താന്‍ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. പുറ്റാട് നത്തംകുനി സ്വദേശിയുടെ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്.
ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനെയും കുടുംബത്തെയും അരിവയലിലെ വീട്ടിൽ ചികിത്സിക്കുകയും ഇതിനുളള ഫീസും മറ്റും പറഞ്ഞ് ഒന്നരലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആരോഗ്യ വകുപ്പും പോലീസും നടത്തിയ പരിശോധനയിലാണ് ഇയാള്‍ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തിയത്.