വയലിൽ പുല്ല് വാരുന്നതിനിടെ പാമ്പ് കടിയേറ്റ് ബത്തേരി നൂൽപ്പുഴ സ്വദേശി മരിച്ചു
*വയലിൽ പുല്ല് വാരുന്നതിനിടെ പാമ്പ് കടിയേറ്റ് ബത്തേരി നൂൽപ്പുഴ സ്വദേശി മരിച്ചു*
നൂൽപ്പുഴ: വയലിൽ പുല്ല് വാരുന്നതിനിടെ പാമ്പ് കടിയേറ്റ് ബത്തേരി നൂൽപ്പുഴ സ്വദേശി മരിച്ചു. നൂൽപ്പുഴ കല്ലുമുക്ക് ചുണ്ടപ്പാടി മോഹൻദാസ് (48) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വയലിൽ പുല്ല് വാരുന്നതിനിടെയാണ് ഇദ്ദേഹത്തിന് പാമ്പ് കടിയേറ്റത്. ഉടനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ്: സത്യഭാമ പിതാവ്: നാരായണൻ ചെട്ടി . ഭാര്യ: ബിന്ദു. മക്കൾ: അഞ്ജിത, അനുരാഗ്.