വെള്ളമുണ്ട എ.യു.പി സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കലും സ്കൂൾ ബസ് ഫ്ലാഗ് ഓഫും നടന്നു
1 min read
വെള്ളമുണ്ട എ.യു.പി സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കലും സ്കൂൾ ബസ് ഫ്ലാഗ് ഓഫും നടന്നു
വെള്ളമുണ്ട : എ.യു.പി സ്കൂളിൽ ലാപ്ടോപ്പ് വിതരണം, സ്കൂൾ ബസ് ഫ്ലാഗ് ഓഫ്, എസ്.എസ്.എൽ.സി, പ്ലസ്.ടു വിജയികളെ അനുമോദിക്കൽ, എൽ.എസ്.എസ്, അയ്യങ്കാളി സ്കോളർഷിപ്പ് വിതരണം എന്നീ ചടങ്ങുകൾ നടന്നു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് കെ.കെ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണവും സ്കൂൾ ബസ് ഫ്ലാഗ്ഓഫ് ചടങ്ങും നടത്തി.
എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികൾക്ക് ബ്ലോക്ക് മെമ്പർ ബാലൻ വെള്ളരിമൽ അയ്യങ്കാളി സ്കോളർഷിപ്പ് വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത് മൊമെന്റോ നൽകി ആദരിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റി ക്രോസ് കൺട്രിയിൽ റണ്ണറപ്പ് ആയ ജെ.അശ്വതിയെ പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ അബൂബക്കർ ആദരിച്ചു. സംസ്കൃതം സ്കോളർഷിപ്പ് പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ രാജേഷ് വിതരണം ചെയ്തു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് സി.ജ്യോതി സ്വാഗതമാശംസിച്ചു. വാർഡ് മെമ്പർ ലതിക, പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ ജിൽസ് ഐപ്പ്, അധ്യാപകരായ പി.ഷൈല, വിഎം. റോഷ്നി, പി.അബ്ബാസ് എന്നിവർ സംസാരിച്ചു.