October 11, 2024

പൊതുജനങ്ങളുടെ പരാതി പരിഹരിക്കാൻ വയനാട് ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 22 മുതൽ 24 വരെ

Share

പൊതുജനങ്ങളുടെ പരാതി പരിഹരിക്കാൻ വയനാട് ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 22 മുതൽ 24 വരെ

മാനന്തവാടി: പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി പരാതി പരിഹാര അദാലത്ത് നടത്തുന്നു. ഡിസംബര്‍ 22 ന് മാനന്തവാടി താലൂക്കിലെ എല്ലാ വില്ലേജുകളിലേയും, ഡിസംബര്‍ 23ന് സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ എല്ലാ വില്ലേജുകളിലേയും, ഡിസംബര്‍ 24 ന് വൈത്തിരി താലൂക്കിലെ എല്ലാ വില്ലേജുകളിലേയും പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കും.

അദാലത്തില്‍ മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതി എന്നിവ ഒഴിച്ചുള്ള അപേക്ഷകളാണ് പരിഗണിക്കുക. അപേക്ഷകള്‍ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ മുഖേന ഡിസംബര്‍ 20 ന് 5 വരെ നല്‍കാവുന്നതാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.