കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധം ; കുറുക്കന്‍മൂലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം
കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധം ; കുറുക്കന്‍മൂലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം
മാനന്തവാടി: കുറുക്കന്‍മൂലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. നാട്ടിലിറങ്ങി ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം ചെറുപ്പക്കാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയെന് നാട്ടുകാര്‍ ആരോപിച്ചു. ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. നഗരസഭാ കൗണ്‍സിലറെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൈയേറ്റം ചെയ്തു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രനും നാട്ടുകാരും തമ്മില്‍ കൈയാങ്കളിയുണ്ടായി. അതേസമയം കുറുക്കന്‍മൂലയില്‍ കടുവയെ പിടികൂടാനുള്ള തെരച്ചിലിന് കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. 180 വനംവകുപ്പ് ജീവനക്കാരും 30 പോലീസുകാരും സംഘത്തിലുണ്ട്. വനംവകുപ്പ് 30 പേരടങ്ങുന്ന ആറ് സംഘങ്ങളെ നിയോഗിക്കും. കടുവയുടെ കാല്‍പാടുകള്‍ കണ്ട സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുക.