തോമാട്ടുചാൽ വാളശ്ശേരിയിൽ ഗൃഹനാഥനെ വീട്ടിൽക്കയറി മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ
തോമാട്ടുചാൽ വാളശ്ശേരിയിൽ ഗൃഹനാഥനെ വീട്ടിൽക്കയറി മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ
വടുവൻചാൽ: തോമാട്ടുചാൽ വാളശ്ശേരിയിൽ ഗൃഹനാഥനെ വീട്ടിൽക്കയറി മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേരെ അമ്പലവയൽ പോലീസ് അറസ്റ്റുചെയ്തു.
വടുവൻചാൽ സ്വദേശികളായ ബുളു എന്നുവിളിക്കുന്ന ജിതിൻ ജോസഫ് (32), എടത്തോടത്ത് പൊങ്കാരി വീട്ടിൽ സുമേഷ് (37), കൊച്ചുപുരയ്ക്കൽ അബിൻ കെ. ബോബസ് (28), ചൂരയ്ക്കൽ സിജു മാത്യു (39), പള്ളിക്കുന്നേൽ നിഖിൽ ജോയി (25) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയിലാണ് ഇവർ സംഘമായെത്തി വാളശ്ശേരിയിലെ രഘുനാഥിനെ ആക്രമിച്ചത്.
സാരമായി പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെ മരിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി പോലീസ് തിരയുന്നുണ്ട്. അറസ്റ്റുചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.