ബത്തേരി ഫെയര്‍ലാന്‍റ് കോളനിയിലെ കൈവശക്കാര്‍ക്ക് പട്ടയം ; ഉത്തരവില്‍ നിബന്ധനകളോടെ ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗ തീരുമാനം

*ബത്തേരി ഫെയര്‍ലാന്‍റ് കോളനിയിലെ കൈവശക്കാര്‍ക്ക് പട്ടയം ; ഉത്തരവില്‍ നിബന്ധനകളോടെ ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗ തീരുമാനം*
ബത്തേരി: വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സുല്‍ത്താന്‍ ബത്തേരി വില്ലേജില്‍ ഫെയര്‍ലാന്‍റ് കോളനിയിലെ കൈവശക്കാര്‍ക്ക് പട്ടയം അനുവദിച്ച ഉത്തരവില്‍ നിബന്ധനകളോടെ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. ഇതനുസരിച്ച് സര്‍ക്കാര്‍ അംഗീകരിച്ച 197 പേരടങ്ങുന്ന ലിസ്റ്റില്‍ വില്‍പന കരാര്‍ വഴിയല്ലാതെ ഭൂമി കൈവശമുള്ളവര്‍ക്ക് പട്ടയം അനുവദിക്കാന്‍ നടപടി ആരംഭിക്കും.
വില്‍പനകരാറിലൂടെ ഭൂമി കൈവശപ്പെടുത്തിയവരുടെ വിഷയം ജില്ലാ കലക്ടറുടെ വിശദമായ റിപ്പോര്‍ട്ടിനു ശേഷം പിന്നീട് പരിഗണിക്കും. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവരുടെ കാര്യത്തില്‍ കമ്പോള വില ഇടാക്കി മാത്രമെ ഭൂമി പതിച്ചു നല്‍കുകയുള്ളു. പതിവ് അപേക്ഷകളില്‍ പട്ടയം അനുവദിക്കുന്നത് 1995 ലെ കേരള മുന്‍സിപ്പാലിറ്റി കോര്‍പറേഷന്‍ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരമുള്ള നടപടികള്‍ പാലിച്ചായിരിക്കും.