February 15, 2025

കൽപ്പറ്റയിൽ ആരംഭിക്കുന്ന ആയുർവേദ ക്ലിനിക്, ഫാർമസി എന്നിവ നടത്തുന്നതിന് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

Share

കൽപ്പറ്റയിൽ ആരംഭിക്കുന്ന ആയുർവേദ ക്ലിനിക്, ഫാർമസി എന്നിവ നടത്തുന്നതിന് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ: സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന സഹകരണ ഫെഡറേഷന്റെ ഉടമസ്ഥതയിൽ കൽപ്പറ്റ ആസ്ഥാനമാക്കി ആരംഭിക്കുന്ന ആയുർവേദ ക്ലിനിക്, ഫാർമസി എന്നിവ ലൈസൻസ് വ്യവസ്ഥയിൽ നടത്തുന്നതിന് താൽപ്പര്യമുള്ള ആയുർവേദ ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ബിരുദം, കുറഞ്ഞത് 3 വർഷത്തെ ചികിത്സ പരിചയം, ബിരുദാനന്തര യോഗ്യത എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് മുൻഗണനയുണ്ട്. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം ഡിസംബർ 20ന് മുമ്പായി sctfed@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. ഫോൺ: 04712433850, 0471 2433163.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.