വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌ക്കരണം: നിയമസഭാ സമിതി തെളിവെടുപ്പ് 14 ന് വൈത്തിരിയില്‍
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌ക്കരണം: നിയമസഭാ സമിതി തെളിവെടുപ്പ് 14 ന് വൈത്തിരിയില്‍ *
കൽപ്പറ്റ : സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച നിയമസഭാ സമിതി വയനാട് ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെളിവെടുപ്പ് നടത്തും.
ഡിസംബര്‍ 14 (ചൊവ്വ) ന് ഉച്ചയ്ക്ക് 2 ന് വൈത്തിരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് തെളിവെടുപ്പ്. ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ച് വിനോദ സഞ്ചാരം, തദ്ദേസ സ്വയംഭരണം, വനം, പരിസ്ഥിതി, ഊര്‍ജ്ജം എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്നും സമിതി തെളിവെടുക്കും.
തുടര്‍ന്ന് സമിതി അന്നും 15 നും ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് നടപടികള്‍ അവലോകനം ചെയ്യും.
കെ പി എ മജീദ് എം.എൽ.എ ചെയർമാനും എം.എൽ.എമാരായ കെ ആൻസലൻ, ആൻറണി ജോൺ, പി വി അൻവർ, സി ആർ മഹേഷ്, എം മുകേഷ്, ടി. സിദ്ദിഖ്, വാഴൂർ സോമൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ അംഗങ്ങളുമായ സമിതിയാണ് നിയമസഭയുടെ അഷ്വറൻസ് കമ്മിറ്റി.