വയനാട്ടിലെ പൊതു നിരത്തിൽ ഹോൺ മുഴക്കിയ 138 വാഹനങ്ങൾ മോട്ടോർ വകുപ്പ് പിടികൂടി; 2,10,000 രുപ പിഴയായും ഈടാക്കി : പരിശോധന തുടരും
വയനാട്ടിലെ പൊതു നിരത്തിൽ ഹോൺ മുഴക്കിയ 138 വാഹനങ്ങൾ മോട്ടോർ വകുപ്പ് പിടികൂടി; 2,10,000 രുപ പിഴയായും ഈടാക്കി : പരിശോധന തുടരും
കൽപ്പറ്റ: കാതടപ്പിക്കും വിധം പൊതു നിരത്തിൽ ഹോൺ മുഴക്കിയ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ബുധൻ, വ്യാഴം ദിവസങ്ങളിലായി ജില്ലയിലുടനീളം മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച ഓപ്പറേഷൻ ഡെസി ബെല്ലിലാണ് നടപടി. പരിശോധനയിൽ 138 നിയമലംഘനിങ്ങളിൽ നിന്നും 2,10, 000 രുപ പിഴയായും ഈടാക്കി. ഹോൺ നിരോധിത മേഖലകളിൽ ഹോൺ മുഴക്കിയതും, ശബ്ദപരിധി ലംഘിച്ചതും, സൈലെൻസറുകളിൽ രൂപമാറ്റം വരുത്തിയതുമായ വാഹനങ്ങൾ കണ്ടെത്തി പിഴ ഈടാക്കുകയായിരുന്നു. എൻഫോഴ്‌സ്‌മെന്റിന്റെയും, ജില്ലാ ആർ. ടി.ഒയുടെയും നേതൃത്വത്തിലായിരുന്നു പരിശോധനകൾ.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പഠനപ്രകാരം ഓട്ടോ, ബസ് ഡ്രൈവർമാരിൽ അറുപതു ശതമാനത്തിനും കേൾവി തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. നിരന്തരമായ ഹോൺ ഉപയോഗമാണ് ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടം. ഗർഭസ്ഥ ശിശുക്കൾ മുതൽ മുതിർന്ന പൗരന്മാർക്ക് വരെ ആരോഗ്യത്തിന് ഹാനികരമായതിനാൽ ശബ്ദമലിനീകരണം ഒഴിവാക്കുന്നതിനായാണ് മോട്ടോർ വാഹന വകുപ്പ് മോട്ടോർ വാഹന വകുപ്പ് ഇത്തരത്തിൽ ഒരു ഓപ്പറേഷൻ സംഘടിപ്പിച്ചത്. വിവിധ താലൂക്കുകളിൽ വാഹന ഉപഭോക്താക്കൾക്ക് ശബ്ദമലിനീകനെത്തിന് എതിരെ ബോധവത്ക്കരണ ക്‌ളാസും സംഘടിപ്പിച്ചിരുന്നു.
വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി. ഒ അനൂപ് വർക്കി, ഓഫീസ് ആർ.ടി.ഒ ഇ. മോഹൻദാസ് എന്നിവർ അറിയിച്ചു. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ താഴെ പറയുന്ന ഇമെയിൽ /ഫോൺ നമ്പർ മുഖാന്തിരം പൊതു ജനങ്ങൾക്ക് പരാതി നൽകാവുന്നതാണ്. rtoe12.mvd@kerala.gov.in , 9188961290