സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വര്‍ധന; പവന് 120 രൂപ കൂടി
1 min read
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വര്‍ധന; പവന് 120 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വര്‍ധന. പവന് 120 രൂപ കൂടി. ഒരു പവൻ സ്വര്‍ണത്തിന് 36,080 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4,510 രൂപയും. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,960 രൂപയായിരുന്നു വില. ഡിസംബറിൽ ഇതുവരെ സ്വര്‍ണ വിലയിൽ പവന് 400 രൂപയുടെ വര്‍ധന.
ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളിൽ പവന് 35,680 രൂപയായിരുന്നു സ്വര്‍ണ വില. ഡിസംബര്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വര്‍ണ വില എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. പിന്നീട് വില ഉയരുകയായിരുന്നു.
നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു സ്വര്‍ണ വില. നവംബര്‍ മൂന്ന്, നാല് തിയതികളിൽ നവംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ആയിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില. അതേസമയം നവംബര്‍ 16ന് ആണ് നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 36,920 രൂപയായിരുന്നു വില. എന്നാൽ പിന്നീട് വില ഇടിയുകയായിരുന്നു.