ഭീതി അകലാതെ പയ്യമ്പള്ളി ; കടുവ വീണ്ടും വളർത്തുമൃഗത്തെ കൊന്നു
ഭീതി അകലാതെ പയ്യമ്പള്ളി ; കടുവ വീണ്ടും വളർത്തുമൃഗത്തെ കൊന്നു
മാനന്തവാടി: പയ്യമ്പള്ളി ഭാഗത്ത് ഭീതി പരത്തുന്ന കടുവയെ പിടികൂടാൻ ശ്രമങ്ങൾ നടക്കുന്നതിനിടെ പ്രദേശത്ത് വീണ്ടും കടുവയുടെ ആക്രമണം. പടമല പാറേക്കാട്ട് അന്നക്കുട്ടിയുടെ ആടിനെ ഇന്ന് പുലർച്ചെ 3.30 ഓടെ കടുവ പിടികൂടി.
ആട്ടിൻകൂട്ടിലുണ്ടായിരുന്ന ആടിനെ കടുവ കടിച്ചു കൊന്നശേഷം കൂട്ടിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നു. രണ്ടാഴ്ക്കിടെ പത്ത് വളർത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിനിരയായി ചത്തൊടുങ്ങിയത്. കഴിഞ്ഞ ദിവസം കടുവയെ പിടികൂടാനുള്ള കൂടും സ്ഥാപിച്ച് വനപാലകർ കാത്തിരിക്കുന്നതിനിടയിലാണ് വീണ്ടും ആക്രമണം ഉണ്ടായത്. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ്.