മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്നും നാളെയും വയനാട്ടിൽ
1 min readമന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്നും നാളെയും വയനാട്ടിൽ
കൽപറ്റ : പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്നും നാളെയും (ശനി, ഞായര്‍) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ശനിയാഴ്ച്ച രാവിലെ 10 ന് കളക്‌ട്രേറ്റില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ വകുപ്പുതല റിവ്യൂ യോഗം ചേരും.
ഞായറാഴ്ച്ച കല്‍പ്പറ്റ അമൃദ് ആഡിറ്റോറിയത്തിലാണ് മന്ത്രിയുടെ ആദ്യ പരിപാടി. തുടര്‍ന്ന് പൂതാടി കേണിച്ചിറ വൃന്ദാവന്‍ ആഡിറ്റോറിയത്തില്‍ നടക്കുന്ന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ വായ്പാ വിതരണോദ്ഘാടനം മന്ത്രി നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് 2.30 ന് ചെതലയം പൂവഞ്ചി എസ്.ടി കോളനിയില്‍ സന്ദര്‍ശനം നടത്തും.
വൈകീട്ട് 3 ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് ട്രൈസം ഹാളില്‍ സാക്ഷരതാമിഷന്റെ തുല്യത പഠിതാക്കള്‍ക്കുളള ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും.