സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ
സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. ഇന്നലെ കൂടിയ വില ഇന്നും അതേപടി തുടരുകയാണ്. ഒരു പവൻ സ്വർണത്തിന് 35,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,495 രൂപയാണ്. ഇന്നലെ പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമായിരുന്നു കൂടിയത്.
ഡിസംബർ 7 ന് ഒരു പവൻ സ്വർണത്തിന് വില 35,800 രൂപയായിരുന്നു. ഗ്രാമിന് 4475 രൂപയുമായിരുന്നു വില. തുടർച്ചയായി നാല് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്നലെ വില വർധിച്ചത്.
ഡിസംബർ മൂന്നിനായിരുന്നു സംസ്ഥാനത്ത് അവസാനമായി സ്വർണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്ന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നായിരുന്നു. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബർ നാലിന് 35,800 രൂപയായത്.
നവംബർ പതിനാറിനായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില എത്തിയത്. 36,920 രൂപയായിരുന്നു അന്ന് പവന്. നവംബർ തുടക്കത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണം പിന്നീട് വില കൂടുന്ന കാഴ്ച്ചയാണ് കണ്ടത്. നവംബർ 3, 4 തീയതികളിൽ കുറഞ്ഞ നിരക്കായ 35,640 രൂപയായിരുന്നു സ്വർണവില.
അതേസമയം, 10 ഗ്രാം സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന് 2000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും വില.
ഡിസംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:
ഡിസംബർ 1- Rs. 35,680
ഡിസംബർ 2- Rs. 35,680
ഡിസംബർ 3- Rs. 35,560
ഡിസംബർ 4- Rs. 35,800
ഡിസംബർ 5- Rs. 35,800
ഡിസംബർ 6- Rs. 35,800
ഡിസംബർ 7- Rs. 35,800
ഡിസംബർ 8- Rs. 35,960
ഡിസംബർ 9- Rs. 35,960