September 20, 2024

വയനാട് ജില്ലയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷിക്കാം ; അവസാന തിയ്യതി ഡിസംബര്‍ 20

1 min read
Share

വയനാട് ജില്ലയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷിക്കാം ; അവസാന തിയ്യതി ഡിസംബര്‍ 20

കൽപ്പറ്റ : ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സൗജന്യ പി.എസ്.സി പരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ കല്‍പ്പറ്റ പഴയ ബസ്സ് സ്റ്റാന്‍ഡ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകള്‍ നടക്കുക. 6 മാസമാണ് പരിശീലനം. ജനുവരി 1 നാണു പുതിയ ബാച്ചിന്റെ ക്ലാസുകള്‍ ആരംഭിക്കുക. പരിശീലനം തികച്ചും സൗജന്യ മായിരിക്കും.

ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് കംമ്പെയിന്റ് ഗ്രാജുവേറ്റ് ലെവലും, എസ്.എസ്.എല്‍.സി യോഗ്യതക്കാര്‍ക്ക് പി.എസ്.സി ഫൗണ്ടേഷന്‍ കോഴ്സും, റഗുലറായി ക്ലാസ്സില്‍ വരാന്‍ സാധിക്കാത്തവര്‍ക്ക് ആഴ്ച്ചയില്‍ ഒരു ദിവസത്തെ അവധി ക്ലാസ്സുമായാണ് പരിശീലനം. 18 വയസ് തികഞ്ഞ മുസ്ലിം, കൃസ്ത്യന്‍, ജൈന്‍, എന്നിവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോമില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്സപോര്‍ട്ട് സൈസ് ഫോട്ടൊ, ബി.പി.എല്‍ ആണെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ കോപ്പി, വിധവ/വിവാഹ മോചിതര്‍ ആണെങ്കില്‍ ആയത് തെളിയിക്കുന്ന രേഖ സഹിതം പ്രിന്‍സിപ്പാള്‍ , കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്, പഴയ ബസ്സ്റ്റാന്റ് ബില്‍ഡിംഗ്, കല്‍പ്പറ്റ. എന്ന വിലാസത്തിലോ നേരിട്ടോ ഡിസംബര്‍ 20 ന് വൈകീട്ട് 5 നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം ഓഫീസില്‍ നിന്ന് ലഭ്യമാണ്. ഫോണ്‍. 04936 202228.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.