September 20, 2024

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പൊണ്‍കുട്ടിയെ പീഡിപ്പിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്ന് പരാതി; യുവാവിനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു

1 min read
Share

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പൊണ്‍കുട്ടിയെ പീഡിപ്പിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്ന് പരാതി; യുവാവിനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു

ബത്തേരി: സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പൊണ്‍കുട്ടിയെ പീഡിപ്പിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവിനെ സുല്‍ത്താന്‍ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. മാടക്കര പാടിയേരി സ്രാമ്പിക്കല്‍ ഫൈസല്‍ (20) ആണ് അറസ്റ്റിലായത്.

ഇന്‍സ്റ്റാഗ്രാം വഴിയാണ് യുവാവ്‌ പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിച്ചത്. തുടര്‍ന്ന് പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കുകയുമായിരുന്നെന്നാണ് പരാതി. നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി രണ്ട് വര്‍ഷത്തോളം പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ 15പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തുവെന്നും പരാതിയിൽ പറയുന്നു.

പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ ഇന്‍സ്‌പെക്ടര്‍ പി.കെ.ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഫൈസലിനെ കോടതി റിമാന്‍ഡ് ചെയ്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.