ബത്തേരി നഗരത്തിന്റെ വൃത്തിയും, സൗന്ദര്യവത്ക്കരണവും ; ശുചിത്വ പരിപാലനത്തെപ്പറ്റി പഠിക്കാൻ മഹാരാഷ്ട്ര സംഘം ബത്തേരിയിൽ
1 min read
ബത്തേരി നഗരത്തിന്റെ വൃത്തിയും, സൗന്ദര്യവത്ക്കരണവും ; ശുചിത്വ പരിപാലനത്തെപ്പറ്റി പഠിക്കാൻ മഹാരാഷ്ട്ര സംഘം ബത്തേരിയിൽ
ബത്തേരി: ശുചിത്വമിഷന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ നിന്നും ഇന്ദുറാണി ഐ.എസ്-സി.ഇ.ഒ, ജില്ലാ പരിഷത്തിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ സന്ദര്‍ശനം നടത്തി.
നഗരത്തിന്റെ വൃത്തിയും, സൗന്ദര്യവത്ക്കരണവും വിലയിരുത്തുകയും പഠനവിധേയമാക്കി രത്നഗിരിയില്‍ നടപ്പിലാക്കുകയും ലക്ഷ്യം വെച്ചാണ് സംഘം സന്ദര്‍ശനം നടത്തിയത്. നഗരത്തിലെ മാലിന്യസംസ്‌ക്കരണ പദ്ധതിയെപ്പറ്റി അവലോകനം നടത്തുകയും ചെയ്തു. വൃത്തിയും മനോഹാരിതയും കൊണ്ട് മറ്റ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാതൃകയായി മാറിയ നഗരസഭയെ പ്രശംസിക്കുകയും ചെയ്തു.
രത്നഗിരി എക്സി. എന്‍ജിനീയര്‍, ബി.ഡി.ഒ, ഡിപ്പാര്‍ട്ട്‌മെന്റ് എന്‍ജിനീയര്‍, സ്വച്ഛ് ഭാരത് മിഷന്‍ ഡി.പി.എം, എന്‍ജിനീയര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ്, സൂപ്രണ്ട് ജേക്കബ്ബ് ജോര്‍ജ്ജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എസ്.സന്തോഷകുമാര്‍ , ശുചിത്വമിഷന്‍ ഓഫീസര്‍ അനൂപ് എന്നിവര്‍ സംഘങ്ങളുമായി സംവാദിച്ചു.