ചെറുകാട്ടൂരിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
ചെറുകാട്ടൂരിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
പനമരം: ചെറുകാട്ടൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. പുൽപ്പള്ളി പട്ടാണിക്കൂപ്പ് സ്വദേശി മുട്ടത്തേട്ട് സിബി ജോസഫ് (41) നാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. പുൽപ്പളളിയിൽ നിന്നും ഓട്ടം വന്ന ഇദ്ദേഹം യാത്രക്കാരെ ഇറക്കി തിരിച്ചു പോവും വഴിയായിരുന്നു അപകടം. ചെറുകാട്ടൂരിലെ കാട്ടറപ്പള്ളി കോളനിക്ക് സമീപത്തെ ജംഗ്ഷൻ വളവിൽ വെച്ച് ഓട്ടോ മറിയുകയായിരുന്നു. വാരിയെല്ലിനും, തോളെല്ലിനും പരിക്കേറ്റ ഇയാളെ പനമരം സി.എച്ച്.സിയിലും തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.