October 13, 2024

കേരള ലാന്റ് കമ്മീഷൻ ഏജന്റ്സ് അസോസിയേഷൻ ( കെ.എൽ.സി.എ.എ ) കേണിച്ചിറ മേഖലകൺവെൻഷനും ഐഡി കാർഡ് വിതരണവും നടവയലിൽ നടന്നു

Share

കെ.എൽ.സി.എ.എ മേഖല കൺവെൻഷനും ഐഡി കാർഡ് വിതരണവും

നടവയൽ: കേരള ലാന്റ് കമ്മീഷൻ ഏജന്റ്സ് അസോസിയേഷൻ ( കെ.എൽ.സി.എ.എ ) കേണിച്ചിറ മേഖലകൺവെൻഷനും ഐഡി കാർഡ് വിതരണവും നടവയലിൽ നടന്നു.

പനമരം ഗ്രാമപ്പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ഷീമ മാനുവൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പ്രഭാകരൻ കേണിച്ചിറ അധ്യക്ഷത വഹിച്ചു. കെ.എൽ.സി.എ.എ. സംസ്ഥാന പ്രസിഡണ്ട് എൻ.കെ. ജ്യോതിഷ് കുമാർ മുഖ്യപ്രഭാക്ഷണം നടത്തി. ജില്ല പ്രസിഡണ്ട് ഇ.വി.സജി ഐഡി കാർഡ് വിതരണോദ്‌ഘാടനം നിർവഹിച്ചു.

പുതിയ മേഖല ഭാരവാഹികളായി ഷാജു ഐസക്ക് ( പ്രസിഡണ്ട് ) , രഘു പുളിക്കൽ, സിറാജ് നെല്ലിയമ്പം, പ്രഭാകരൻ കേണിച്ചിറ ( വൈസ് പ്രസിഡണ്ടുമാർ ), മാത്യു വാകേരി ( ജനറൽ സെക്രട്ടറി ), എൻ.എം. റിജു
( ജോ.സെക്രട്ടറി ), ശശികുമാർ കേണിച്ചിറ ( ട്രഷറർ), കമ്മിറ്റി അംഗങ്ങളായി ടി.ഡി സന്തോഷ്, ദാമോദരൻ നെല്ലിയമ്പം, ഔസേപ്പച്ചൻ ഓമക്കര, ശിവദാസൻ കേണിച്ചിറ, ഹരിദാസൻ കോളേരി, പി.വി മനോജ് കുമാർ നടവയൽ, മുഹമ്മദ് വരദൂർ, കിഷോർ കുമാർ പൂതാടി എന്നിവരെ തിരഞ്ഞെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.