കൽപ്പറ്റ, തരിയോട്, എടവക പരിധിയിലെ കൊടിമരങ്ങള്‍ മൂന്നു ദിവസത്തിനകം നീക്കം ചെയ്യണം
1 min readകൽപ്പറ്റ, തരിയോട്, എടവക പരിധിയിലെ കൊടിമരങ്ങള്‍ മൂന്നു ദിവസത്തിനകം നീക്കം ചെയ്യണം
കൽപ്പറ്റ നഗരസഭ പരിധിയിലെ പൊതു സ്ഥലങ്ങളിലും, പുറമ്പോക്ക് ഭൂമികളിലും സ്ഥാപിച്ചിട്ടുള്ള കൊടികൾ/ കൊടിമരങ്ങൾ/ സ്തൂപങ്ങൾ എന്നിവ ഇനിയും നീക്കം ചെയ്തിട്ടില്ലാത്ത സംഘടനകൾ/ പാർട്ടികൾ മൂന്ന് ദിവസത്തിനകം സ്വമേധയാ നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം അവ നഗരസഭ നീക്കം ചെയ്യുകയും അതിൻ്റെ ചിലവ് ബന്ധപ്പെട്ട സംഘടന/ പാർട്ടി/ പോഷക സംഘടന എന്നിവരിൽ നിന്നും ഈടാക്കുന്നതുമാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
തരിയോട് ഗ്രാമ പഞ്ചായത്തിലെ പൊതു സ്ഥലങ്ങളിലും, പുറമ്പോക്ക് ഭൂമികളിലും സ്ഥാപിച്ചിട്ടുള്ള കൊടികള്‍/ കൊടിമരങ്ങള്‍/ സ്തൂപങ്ങള്‍ എന്നിവ ഇനിയും നീക്കം ചെയ്തിട്ടില്ലാത്ത സംഘടനകള്‍/ പാര്‍ട്ടികള്‍ മൂന്ന് ദിവസത്തിനകം സ്വമേധയാ നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം അവ ഗ്രാമ പഞ്ചായത്ത് നീക്കം ചെയ്യുകയും അതിന്റെ ചിലവ് ബന്ധപ്പെട്ട സംഘടന/ പാര്‍ട്ടി/ പോഷക സംഘടന എന്നിവരില്‍ നിന്നും ഈടാക്കുന്നതുമാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
എടവക ഗ്രാമ പഞ്ചായത്ത് പ്രദേശത്തുള്ള വിവിധ പൊതു സ്ഥലങ്ങളിലും, പുറമ്പോക്ക് ഭൂമികളിലും സ്ഥാപിച്ചിട്ടുള്ള കൊടികള്‍/ കൊടിമരങ്ങള്‍/ സ്തൂപങ്ങള്‍ എന്നിവ ഇനിയും നീക്കം ചെയ്തിട്ടില്ലാത്ത സംഘടനകള്‍/ പാര്‍ട്ടികള്‍ മൂന്ന് ദിവസത്തിനകം സ്വമേധയാ നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം അവ ഗ്രാമ പഞ്ചായത്ത് നീക്കം ചെയ്യുകയും അതിന്റെ ചിലവ് ബന്ധപ്പെട്ട സംഘടന/ പാര്‍ട്ടി/ പോഷക സംഘടന എന്നിവരില്‍ നിന്നും ഈടാക്കുന്നതുമാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.