October 14, 2024

കേന്ദ്ര – കേരള സർക്കാരുകൾ ജനങ്ങളിൽ നിന്ന് അകന്നു – വിദ്യാ ബാലൻ

Share


കേന്ദ്ര – കേരള സർക്കാരുകൾ ജനങ്ങളിൽ നിന്ന് അകന്നു – വിദ്യാ ബാലൻ

പനമരം: രാജ്യം കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്ത നരേന്ദ്ര മോദിക്ക് പിന്നാലെ കേരളം ഭരിക്കുന്ന പിണറായി സർക്കാരും ജനങ്ങളിൽ നിന്നകന്നുവെന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി വിദ്യാ ബാലൻ പറഞ്ഞു. കോൺഗ്രസ് ജനജാഗരണ യാത്രയുടെ ഒന്നാം ദിന സമാപന സമ്മേളനം പനമരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

കർഷകർ ആത്മഹത്യ ചെയ്യുമ്പോഴും പ്രതിസന്ധികളെ അതിജീവിച്ച് ജീവന് വേണ്ടി പൊരുതുമ്പോൾ ഒരു വാക്ക് ഉരിയാടാൻ പ്രധാനമന്ത്രി തയ്യാറായില്ല.
നിരവധി പ്രശ്നങ്ങളുള്ളപ്പോഴും വന്യമൃഗങ്ങളുടെ അക്രമണമുൾപ്പടെയുള്ള വിഷയങ്ങൾ കൊണ്ട് ജീവിതം ദുസ്സഹമായപ്പോൾ അവർക്ക് വേണ്ടി ശബ്ദിക്കാതെ മരംകൊള്ള നടത്താനും മറ്റും ഒത്താശ ചെയ്യുകയാണ് സംസ്ഥാന സർക്കാർ. ഇതിനെതിരെ ജനരോഷമുയരുന്നതാണ് കോൺഗ്രസ് നടത്തുന്ന ജനജാഗരണ യാത്ര എന്ന് അവർ പറഞ്ഞു.

കോൺഗ്രസ് പനമരം മണ്ഡലം പ്രസിഡന്റ് ബെന്നി അരിഞ്ചേർമല അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ, എ.ഐ.സി.സിയംഗം പി.കെ. ജയലക്ഷ്മി, അഡ്വ. എൻ.കെ.വർഗീസ്, അഡ്വ. എം. വേണുഗോപാൽ, എം.ജി.ബിജു, ചിന്നമ്മ ജോസ്, കമ്മന മോഹനൻ, എ.എം. നിഷാന്ത്, അഡ്വ. ശ്രീകാന്ത് പട്ടയൻ, പി.ജെ.ബേബി, ജോസ് നിലമ്പനാട്ട്, സിനോ പാറക്കാലയിൽ, മംഗലശ്ശേരി മാധവൻ, എ. പ്രഭാകരൻ, സച്ചിൻ പടന്നമാക്കൽ, വാസു അമ്മാനി, പി.ഡി.ആൻ്റണി തുടങ്ങിയവർ സംസാരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.