കൽപ്പറ്റ നഗരസഭയുടെ പ്രവർത്തനം ഇനി കൂടുതൽ ലളിതവും സുതാര്യവും ; നവീകരിച്ച ഫ്രണ്ട് ഓഫീസ് പ്രവർത്തനം ആരംഭിച്ചു
1 min readകൽപ്പറ്റ നഗരസഭയുടെ പ്രവർത്തനം ഇനി കൂടുതൽ ലളിതവും സുതാര്യവും ; നവീകരിച്ച ഫ്രണ്ട് ഓഫീസ് പ്രവർത്തനം ആരംഭിച്ചു*
കൽപ്പറ്റ : കൽപ്പറ്റ നഗരസഭയുടെ നവീകരിച്ച ഫ്രണ്ട് ഓഫീസ് മുഖാന്തിരം പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ ഇനി കൂടുതൽ ലളിതവും സുതാര്യവുമാക്കി കൽപ്പറ്റ നഗരസഭ. നവീകരിച്ച ഫ്രണ്ട് ഓഫീസിൽ 4 കൌണ്ടറുകൾ സജ്ജീകരിച്ചാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.
നഗരസഭ ഓഫീസിനുള്ളിൽ പ്രവർത്തിച്ചിരുന്ന ക്യാഷ് കൌണ്ടർ, ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട ജനന – മരണ/വിവാഹ രെജിസ്ട്രേഷൻ, ലൈസൻസ് എന്നിവക്കായി ഒരു കൌണ്ടറും, നഗരസഭയിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ, അന്വേഷണത്തിനായി ഒരു കൌണ്ടറും, അപേക്ഷകൾ സ്വീകരിക്കുന്നതിനായി ഒരു കൌണ്ടറും എന്നാ അടിസ്ഥാനത്തിലാണ് ക്രമീകരണം ചെയ്തിട്ടുള്ളത്.
ബിൽഡിംഗ് പെർമിറ്റുമായി ബന്ധപ്പെട്ട ഒരു പ്രത്യേക കൌണ്ടർ എല്ലാ ബുധനാഴ്ചയും സജീകരിച്ചിട്ടുണ്ട്. നിലവിലുള്ള മാറ്റങ്ങൾ പൊതുജനങ്ങൾ ഓഫീസിൽ വിവിധ സെക്ഷനുകളിൽ കയറി ഇറങ്ങുന്നത് ഒഴിവാകുന്നതരത്തിലാണ്.
ഇനി മുതൽ സർട്ടിഫിക്കറ്റുകൾ കാലതാമസം കൂടാതെ ഫ്രണ്ട് ഓഫീസ് വഴി നിശ്ചയിച്ച സമയങ്ങളിൽ നൽകാനാകും. നവീകരിച്ച ഫ്രണ്ട് ഓഫീസ് ഡിസംബർ 1 ന് നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി ഉദ്ഘടനം ചെയ്തു .
ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ കെ അജിത, വികസനകാര്യാ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ ടി ജെ ഐസക്, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ എ പി മുസ്തഫ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ജൈന ജോയ്, പൊതുമരാമത്കാര്യ സ്ഥിരംസമിതി അധ്യക്ഷ സരോജിനി ഓടമ്പത്ത്, വിദ്യാഭ്യാസ കലാ കായിക കാര്യാ സ്ഥിരംസമിതി അധ്യക്ഷൻ സി കെ ശിവരാമൻ, ഉദ്യോഗസ്ഥർ, കൗൺസിലർമാരായ സാജിത മജീദ്, റഹിയാനത്ത് വടക്കേതിൽ, എന്നവരും ഗിരീഷ് കൽപ്പറ്റ, റസാക്ക് കൽപ്പറ്റ, സി മൊയ്‌തീൻകുട്ടി, ഇ ഹൈദ്രു, സാം പി മാത്യു, ബിനു വാടോത്ത്, മറ്റു രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുത്തു.