September 20, 2024

71 ലിറ്റർ പുതുച്ചേരി നിർമ്മിത വിദേശമദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ

1 min read
Share

71 ലിറ്റർ പുതുച്ചേരി നിർമ്മിത വിദേശമദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ

അമ്പലവയൽ: വയനാട് എക്സൈസ് സ്ക്വാഡ് അയല വയൽ, ആയിരംകൊല്ലി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 142 കുപ്പികളിൽ ആയി സൂക്ഷിച്ചുവെച്ച 71 ലിറ്റർ പുതുച്ചേരി നിർമ്മിത വിദേശമദ്യം പിടികൂടി. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ അമ്പലവയൽ ആറാട്ടുപാറ വിപിൻ നിവാസിൽ ബബീഷിനെ അറസ്റ്റു ചെയ്തു. മദ്യം സൂക്ഷിച്ചുവച്ചു വിൽപനയ്ക്കായി ഉപയോഗിച്ചുവന്ന KL 73 5448 നമ്പർ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പാർട്ടിയിലുള്ള സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രൻ, പ്രിവന്റീവ് ഓഫീസർ പി.പി ശിവൻ, സി.ഇ.ഒ മാരായ അനിൽ.എ, ജിതിൻ പി.പി, അമൽദേവ്, ഡബ്ല്യു.സി.ഇ.ഒ ജലജ. എം.ജെ, രാജേഷ്.ആർ എന്നിവർ ക്രിസ്തുമസ് ന്യൂയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അമ്പലവയൽ ഭാഗത്ത് ഡ്രൈഡേകളിലും മറ്റും അന്യസംസ്ഥാനത്തു നിന്നും മദ്യം കൊണ്ടുവന്ന് വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.