September 9, 2024

പോലീസ് മനഃപൂർവ്വം പ്രതിയാക്കി; ക്രൂരമായി മർദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചു – മീനങ്ങാടിയിലെ കാർ മോഷണ കേസിൽ 21 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ച ദീപു : ആരോപണങ്ങൾ നിഷേധിച്ച് പോലീസ്

1 min read
Share

പോലീസ് മനഃപൂർവ്വം പ്രതിയാക്കി; ക്രൂരമായി മർദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചു – മീനങ്ങാടിയിലെ കാർ മോഷണ കേസിൽ 21 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ച ദീപു : ആരോപണങ്ങൾ നിഷേധിച്ച് പോലീസ്

മീനങ്ങാടിയിലെ മോഷണകേസുകളിൽ മനഃപൂര്‍വം പ്രതിയാക്കിയെന്ന് ആരോപണം ഉയര്‍ന്ന ദീപുവിന് ജാമ്യം ലഭിച്ചു. 21 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് അത്തിക്കടവ് ആദിവാസി കോളനിയിലെ ദീപു പുറത്തിറങ്ങുന്നത്. പൊലീസ് ക്രൂരമായി മര്‍ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് ദീപു ആരോപിച്ചു.

ഈ മാസം അഞ്ചിനാണ് കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് ദീപുവിനെ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് മീനങ്ങാടിയിലെ രണ്ടു മോഷണകേസുകളിലും ദീപുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ദീപുവിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ആരോപിച്ച്‌ കുടുംബവും വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു.

ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പൊലീസ് ഉണ്ടാക്കിയ കള്ളക്കഥയാണിതെന്നും ദീപു പറയുന്നു. ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ദീപുവിന് ജാമ്യം അനുവദിച്ചത്. കാറില്‍ ചാരി നിന്നതിന് ഉടമയുമായി വാക്ക് തര്‍ക്കമുണ്ടയതല്ലാതെ കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ദീപു പറയുന്നു.

കൂടാതെ മീനങ്ങാടിയിലെ ഒരു വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും മൊബൈല്‍ ഫോണും മോഷ്ടിച്ചെന്ന പരാതി പൊലീസുണ്ടാക്കിയതാണെന്ന് ദീപു ആരോപിച്ചു. കുറ്റങ്ങള്‍ ഏറ്റെടുക്കാനായി പൊലീസ് ക്രുരമായി മര്‍ദിച്ചെന്ന് ദീപു പറയുന്നു. അതേസമയം സംഭവത്തില്‍ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി.

മീനങ്ങാടിയലെ മോഷമക്കേസില്‍ ഒളിച്ചുവെക്കാനൊന്നും ഇല്ലെന്നും കോടതി ദീപു നിരപരാധിയാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ദീപുവിനെ മര്‍ദിച്ചിട്ടില്ലെന്നും ചില സംഘടനകള്‍ പൊലീസിനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ആണ് ഉന്നയിക്കുന്നതെന്നും പൊലീസ് പറയുന്നു. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കുറ്റപത്രം ഉടന്‍ തയ്യാറാകുമെന്നും ബത്തേരി പോലീസ് അറിയിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.