വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീടും തൊഴിലവസരവും നല്‍കാന്‍ ജില്ലാ കളക്ടറുടെ ശുപാര്‍ശ ; ഒപ്പം സ്റ്റൈപ്പന്റും മറ്റ് ആനുകൂല്യങ്ങളും നല്‍കും
1 min readവയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീടും തൊഴിലവസരവും നല്‍കാന്‍ ജില്ലാ കളക്ടറുടെ ശുപാര്‍ശ ; ഒപ്പം സ്റ്റൈപ്പന്റും മറ്റ് ആനുകൂല്യങ്ങളും നല്‍കും
കൽപ്പറ്റ : കഴിഞ്ഞമാസം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീടും തൊഴിലവസരവും നല്‍കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള പുനരധിവാസ സമിതി ശുപാര്‍ശ ചെയ്തു. ഒപ്പം സ്റ്റൈപ്പന്റും മറ്റ് ആനുകൂല്യങ്ങളും നല്‍കും. 2018 ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച പാക്കേജിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ.
വയനാട് ജില്ലയിലെ കാടുകളില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘാംഗങ്ങള്‍ സായുധസമരത്തിന്റെ പാത ഉപേക്ഷിക്കണമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍ അഭ്യര്‍ത്ഥിച്ചു. സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് തിരിച്ചുവരണമെന്ന് താല്‍പര്യമുള്ള മാവോയിസ്റ്റുകള്‍ക്ക് ജില്ലാ പോലീസ് മേധാവിയേയോ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസുകളേയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയോ ബന്ധപ്പെടാം. ഇങ്ങനെ തിരിച്ചെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും അദേഹം പറഞ്ഞു.