കൽപ്പറ്റയിൽ വയനാട് ട്രാക്ടർ ഡ്രൈവേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ട്രാക്ടർ റാലിയും സൗഹൃദ സംഗമവും സംഘടിപ്പിച്ചു
കൽപ്പറ്റയിൽ വയനാട് ട്രാക്ടർ ഡ്രൈവേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ട്രാക്ടർ റാലിയും സൗഹൃദ സംഗമവും സംഘടിപ്പിച്ചു
കൽപ്പറ്റ : വയനാട് ട്രാക്ടർ ഡ്രൈവേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ട്രാക്ടർ റാലിയും സൗഹൃദ സംഗമവും സംഘടിപ്പിച്ചു. കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ട്രക്കുകൾക്ക് ഇന്ധന സബ്സിഡി അനുവദിക്കുക, പുതിയ ട്രാക്ടർ ട്രെയ്ലർ പെർമിറ്റ് അനുവദിക്കുക, ട്രാക്ടറുകൾക്ക് ഏർപ്പെടുത്തിയ ജി.പി.എസ് സംവിധാനം ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ട്രാക്ടർ റാലി സംഘടിപ്പിച്ചത്.
ട്രാക്ടർ റാലിയുടെ ഉദ്ഘാടന പരിപാടിക്ക് അസോസിയേഷൻ സെക്രട്ടറി കെ.പി മുജീബ് സ്വാഗതം പറഞ്ഞു. അസോസിയേഷൻ പ്രസിഡണ്ട് എ.എൻ അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബൈപ്പാസിൽ നിന്നും ആരംഭിച്ച ട്രാക്ടർ റാലി വയനാട്ജില്ലാ ലീഗൽ സർവ്വീസ്അഥോറിറ്റി സെക്രട്ടറി സബ് ജഡ്ജ് കെ. രാജേഷ് ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ട്രാക്ടർ റാലിയിൽ നിരവധി ട്രാക്ടറുകൾ പങ്കെടുത്തു. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു ട്രാക്ടർ റാലി നടക്കുന്നത്. 250 ഓളം ട്രാക്ടറുകൾ പങ്കെടുത്ത റാലി മുട്ടിൽ കുട്ടമംഗലത്ത് സമാപിച്ചു.
തുടർന്ന് നടന്ന ട്രാക്ടർ ഡ്രൈവേഴ്സ് സൗഹൃദ സംഗമത്തിൽ വെച്ച് കർഷകരെ ആദരിച്ചു. വയനാട്ടിലെ മികച്ച കർഷകരായ കെ.കെ നാസറിനെ എക്സി. മെമ്പർ ഷാഫി പടിഞ്ഞാറത്തറയും കർഷകനായ ജമാൽ വരദൂരിനെ ട്രാക്ടർ ഡ്രൈവേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് എ.എൻ അബ്ദുൾ അസീസും, കർഷകനായ ബാലചന്ദ്രൻ പയ്യമ്പള്ളിയെ എക്സി. മെമ്പറും അസോസിയേഷൻ ട്രഷറുമായ ഗിരീഷ് കാവുമന്ദവും മെമൻ്റോ നൽകി പൊന്നാടയണിയിച്ച് ആദരിച്ചു.